ഇന്ത്യ: കേരളം, പഞ്ചാബ്

ഇന്ത്യയിലെ സുസ്ഥിര കാർഷിക- ഭക്ഷണ സംവിധാനത്തിലെ ബ്രൈറ്റ് സ്പോട്ടുകൾ എവിടെയൊക്കെയാണ് ?

കേരളത്തിലും പഞ്ചാബിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയിലുടനീളം സുസ്ഥിര കാർഷിക- ഭക്ഷണ സംവിധാനങ്ങളുടെ ബ്രൈറ്റ് സ്പോട്ടുകൾക്കായി ഞങ്ങൾ തിരയുകയാണ്. ഇന്ത്യയിലുടനീളമുള്ള വൈവിധ്യമാർന്ന ഭക്ഷ്യ സംവിധാനങ്ങളെ പ്രതിനിധീകരിക്കുന്നതിനാലും സുസ്ഥിരമായ ഭാവിയിലേക്ക് പ്രവർത്തിക്കാനുള്ള വ്യത്യസ്തമായ അവസരങ്ങൾ ഉള്ളതിനാലുമാണ് ഞങ്ങൾ ഈ സംസ്ഥാനങ്ങൾ തിരഞ്ഞെടുത്തത്.

പങ്കെടുക്കാൻ അപേക്ഷിക്കുക

ഞങ്ങളുടെ ഫ്യൂച്ചർ ഫുഡ് സിസ്റ്റംസ് ഉച്ചകോടിയിൽ മറ്റ് ഭക്ഷ്യവ്യവസ്ഥ മാറ്റചിന്തകരുമായി ചേരൂ!

സിസ്റ്റത്തെ പരിവർത്തനം ചെയ്യാൻ ഞങ്ങളുടെ കൂട്ടായ്മയിൽ ചേരുക

കൃഷിയിലും ഭക്ഷ്യ സംവിധാനത്തിലും നമുക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ മറ്റുള്ളവരുമായി ചേർന്ന് പ്രവർത്തിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഞങ്ങൾ വിവിധ തരത്തിലുള്ള സംഘടനകളെ ഒരുമിച്ച് ഒരു ശൃംഖലയിലേക്ക് കൊണ്ടുവരികയും പൊതു-ലക്ഷ്യങ്ങൾ തിരിച്ചറിയുകയും സുസ്ഥിരതയിലേക്ക് കാർഷിക-ഭക്ഷ്യ സംവിധാനത്തിന്റെ പരിവർത്തനം കൈവരിക്കുന്നതിന് ഒരു കൂട്ടായ പ്രവർത്തന പദ്ധതി വികസിപ്പിക്കുകയും ചെയ്യും.

പങ്കാളിത്ത ഗവേഷണ പദ്ധതിയുടെ ഭാഗമായി, ഫുഡ് സിസ്റ്റം പ്രൊഫഷണലുകൾക്കും കമ്മ്യൂണിറ്റി അംഗങ്ങൾക്കുമായി ഞങ്ങൾ 2 ദിവസത്തെ ഫ്യൂച്ചർ ഫുഡ് സിസ്റ്റം സമ്മിറ്റ് സീരീസ് വാഗ്ദാനം ചെയ്യുന്നു.

ദിവസം 1

വിഭാവന ശിൽപശാല

നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന ഭാവി ഭക്ഷ്യ സംവിധാനായി ഒരു കാഴ്ചപ്പാട് വികസിപ്പിക്കുകയും ആ ലക്ഷ്യത്തിനായി പ്രവർത്തിക്കാനുള്ള മൂർത്തമായ ഘട്ടങ്ങൾ തിരിച്ചറിയുകയും ചെയ്യുക

ദിവസം 2

പരിശീലന സെഷനുകൾ

ആ കാഴ്ചപ്പാട് യാഥാർത്ഥ്യമാകാൻ സഹായിക്കുന്നതിന് ആവശ്യമായ കഴിവുകൾ വികസിപ്പിക്കുക

ന്യായവും സുസ്ഥിരവുമായ ഭക്ഷ്യ സംവിധാനങ്ങൾ യാഥാർത്ഥ്യമാക്കാൻ നമുക്ക് എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കാം?

അപേക്ഷിക്കേണ്ടവിധം:

ഞങ്ങളുടെ ഇന്ത്യൻ ടീം

 • Simran Kaur

  Research Coordinator India

  • india@brightspotsproject.com
 • Julie Fortin

  PhD Candidate

  • julie.fortin@uni-hohenheim.de
 • Vrindaja Vikram

  Research Coordinator India

  • india@brightspotsproject.com
 • Dr. Haseena Kadiri

  Research Coordinator India

  • india@brightspotsproject.com
 • Dr. Anne Elise Stratton

  Postdoctoral Researcher

  • ae.stratton@uni-hohenheim.de
 • Prof. Dr. Verena Seufert

  Junior Professor

  • verena.seufert@uni-hohenheim.de

സോഷ്യൽ മീഡിയയിൽ ബന്ധപ്പെടുക